ചെന്നൈ: നീറ്റ് പരീക്ഷയില്‍ ആള്‍ മാറാട്ടം നടത്തി പ്രവേശം നേടിയ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. തമിഴ് നാട്ടിലാണ് സംഭവം നടന്നത്. പിടിയിലായ വിദ്യാര്‍ത്ഥിയുടെയും പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിസിഐഡി സംഘം അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്. കേരളത്തില്‍ എന്‍ട്രന്‍സ് പരിശീലനം നടത്തുന്ന വ്യക്തിയാണ് തട്ടിപ്പിന് സഹായിച്ചതെന്നാണ് ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.
ALSO READ: എല്‍.ഡി.എഫ് മുന്നില്‍: ലീഡ് നില
നീറ്റ് പരീക്ഷയില്‍ തട്ടിപ്പ് നടത്തി വിദ്യാര്‍ത്ഥി തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേശില്‍ നിന്നും വിദ്യാര്‍ത്ഥിയേയും പിതാവിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് ഡോക്ടറാണ്.
ALSO READ: കർണാടക ഉപതെരഞ്ഞെടുപ്പ്: വിമത എംഎൽഎമാരുടെ ഹർജിയിൽ കമ്മീഷൻ സുപ്രിംകോടതിയിൽ
അതേസമയം, വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷ എഴുതിയില്ലെന്ന് വ്യക്തമാക്കികൊണ്ടുള്ള ഊമക്കത്ത് അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സിബിസിഐഡി സംഘം വിദ്യാര്‍ത്ഥി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. നീറ്റ് ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷയായതിനാല്‍ സംഭവം കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. വിദ്യാര്‍ത്ഥി പരീക്ഷ എഴുതുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത് മഹാരാഷ്ട്രയിലെ ഒരു സ്‌കൂളാണ്. അതു കൊണ്ടുതന്നെ അന്വേഷണം മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കും.
Post Your Comments