Latest NewsIndiaNews

സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ഭോപ്പാല്‍: സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. മധ്യപ്രദേശിലാണ് സംഭവം. ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു. ഇതോടെ ഉടൻ തന്നെ കുട്ടികളെ ആശുപതിയിലെത്തിച്ചു. മൂന്ന് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്ത പാചകക്കാരന്റെയും സഹായിയുടെയും ലൈസന്‍സ് റദ്ദ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button