Life Style

ഗർഭകാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ

ഗർഭിണികൾക്ക് മൂന്നു മാസം കഴിയുമ്പോൾ മുതൽ ഉറക്കകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകുക. ഏഴുമാസം കഴിയുമ്പോൾ മുതൽ കിടക്കുമ്പോൾ അസ്വസ്ഥതകൾ തുടങ്ങാം. എങ്കിലും വയറിന്റെ ഏതു വശം വച്ചു കിടന്നാലാണ് സുഖമായി ഉറങ്ങാൻ കഴിയുക, കുഞ്ഞിന്റെ വളർച്ചയ്ക്ക് ഇത് ദോഷം ചെയ്യുമോ തുടങ്ങി ഒരുപാട് സംശയങ്ങളാണ് ഓരോ ദിവസവും ഗർഭിണിയായ സ്ത്രീയുടെ മനസ്സിൽ ഉടലെടുക്കുക.

ഗർഭിണികൾ ഒരു കാരണവശാലും മലർന്നു കിടക്കരുത്. ഗര്‍ഭിണികള്‍ ഉറങ്ങുന്നതിനായി ഒരു പ്രത്യേക പൊസിഷന്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഇടതാണ് നല്ലത്. മലര്‍ന്നു കിടന്നുറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലര്‍ന്നു കിടന്നുറങ്ങുന്നത് പുറംവേദന, ശ്വാസതടസ്സം, ദഹനവ്യവസ്ഥ തകരാറിലാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഗര്‍ഭിണികള്‍ നിര്‍ബന്ധമായും തുടർച്ചയായി നന്നായി ഉറങ്ങേണ്ടതാണ്. 8-10 മണിക്കൂറുകള്‍ ഉറക്കത്തിനായി നീക്കിവയ്ക്കുക. ഉറക്കക്കുറവുളളവര്‍ എന്നും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button