റോം: ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലയണല്‍ മെസ്സി സ്വന്തമാക്കിയത് തട്ടിപ്പിലൂടെയാണെന്ന് ആരോപണം ഉയരുന്നു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും പിന്തള്ളിയാണ് മെസ്സി അവാര്‍ഡ് സ്വന്തമാക്കിയത്. അവാര്‍ഡിനായി ഏറെ സാധ്യത ഉണ്ടായിരുന്നത് വാന്‍ ഡെക്കിനായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ വ്യക്തിഗതാ നേട്ടത്തില്‍ മുന്‍ പന്തിയിലുള്ള മെസ്സിയെ ഫിഫ തിരഞ്ഞെടുക്കുകയായിരുന്നു.
ചെയ്ത വോട്ടുകളുടെ വിവരങ്ങള്‍ ഫിഫ പ്രസിദ്ധപ്പെടുത്തിയതോടെ സുഡാന്‍ ദേശീയ ടീം പരിശീലകന്‍ സ്രാവ്‌കോ ലൊഗാറൂസിച്ച് നിക്കാരാഗ്വേ ക്യാപ്റ്റന്‍ ജുവാന്‍ ബരീറ എന്നിവർ ഫിഫയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. തങ്ങൾ വോട്ട് ചെയ്തത് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണെന്നും ഫിഫ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വോട്ട് മെസ്സിക്ക് നല്‍കിയതായാണ് കാണുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. ഫിഫ വോട്ട് ചെയ്യാന്‍ അനുവദിച്ച സമയത്തിന് മുൻപ് വോട്ട് ചെയ്തിട്ടും നിരവധി വോട്ടുകള്‍ തഴയപ്പെട്ടുവെന്നും ഇതിന്റെ കാരണം ഫിഫ വ്യക്തമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Post Your Comments