തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ പകരക്കാരനായി പാര്‍ട്ടി നേതാവ് ജോസ് ടോം വിജയിക്കുമെന്ന് അമിത വിശ്വാസത്തിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍. ഇതിന്റെ പേരിൽ പത്ര പരസ്യം നൽകുകയും വിജയി ആയെന്നു നേരത്തെ ഫ്ളക്സ് അടിച്ചു വെക്കുകയും ചെയ്തിരുന്നു പ്രവർത്തകർ.യുഡിഎഫ് മണ്ഡലമാണെന്നതും മരണശേഷം മാണിയോടുള്ള സഹതാപ തരംഗം ആഞ്ഞടിക്കുമെന്ന ഉറപ്പായിരുന്നു വലതു നേതാക്കള്‍ക്ക്. ഈ ആത്മവിശ്വാസത്തില്‍ പല പരസ്യങ്ങളും മുന്‍കൂട്ടി നല്‍കുകയും ചെയ്തു പാര്‍ട്ടി.
ഇതില്‍ ഒന്നാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു തന്നെ നാണക്കേട് ആയി മാറിയിരിക്കുന്നത്.നവംബര്‍ 30ന് കോട്ടയത്ത് നടക്കുന്ന കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ എം സംസ്ഥാനക്യംപിന്റെ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച പരസ്യത്തില്‍ എംഎൽഎ ആകുന്നതിനു മുൻപ് തന്നെ ജോസ് ടോം എംഎല്‍എ എന്ന് അച്ചടിച്ചിരുന്നു. പാലയില്‍ നിന്നു ജോസ് ടോം വിജയിക്കും എന്ന അമിത പ്രതീക്ഷയില്‍ ജോസ് ടോമിനെ എംഎല്‍എ ആക്കിയത്.
ഇതു കൂടാതെ പാലയില്‍ പല ഇടങ്ങളിലും മാണി സാറിന്റെ പിന്‍ഗാമി ആയി തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് തയാറാക്കിയ നിരവധി ബോര്‍ഡുകളുടെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പാലയിലെ അന്തിമ ഫലം പുറത്തു വരുമ്പോള്‍ ഈ പരസ്യങ്ങളുടെ പേരില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് യുഡിഎഫ് നേതാക്കള്‍.
Post Your Comments