ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗികള്‍ക്കായി തന്റെ നീളന്‍ മുടി മുറിച്ച് നല്‍കിയതോടെ സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് പോലീസ് ഓഫീസറായ അപര്‍ണ ലവകുമാര്‍. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് അപര്‍ണ. ഓഫീസറെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടി അനുഷ്‌ക ശര്‍മ്മയും അപര്‍ണയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നീളമുള്ള മുടി മുറിച്ച് കൈകളില്‍ പിടിച്ചു നില്‍ക്കുന്ന അപര്‍ണയുടെ ചിത്രമുള്‍പ്പെട്ട വാര്‍ത്ത ഹാര്‍ട്ട് ഇമോജിക്കൊപ്പം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്ക പങ്കുവെച്ചത്.
Post Your Comments