KeralaLatest NewsNews

പാലായില്‍ വിജയമുറപ്പിച്ച് മാണി സി കാപ്പന്‍; മന്ത്രിസ്ഥാനം സംബന്ധിച്ച് എ.കെ ശശീന്ദ്രന്റെ പ്രതികരണമിങ്ങനെ

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന്‍ മികച്ച ലീഡ് നേടി മാണി സി കാപ്പന്‍ ജയിക്കുമെന്നുറപ്പിച്ചതോടെ, പ്രതികരണവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. മാണി സി കാപ്പന്‍ വിജയിച്ചാലും എന്‍സിപിയുടെ മന്ത്രിസ്ഥാനം വച്ചുമാറേണ്ട കാര്യമില്ലെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഏറെക്കാലത്തിന് ശേഷം എന്‍സിപിയ്ക്ക് മൂന്നാമതൊരു എംഎല്‍എയെ കിട്ടിയത് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വോട്ട് എല്‍ഡിഎഫ് വാങ്ങിയെന്ന ആരോപണം കഴമ്പില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘കള്ളന്‍ കപ്പലില്‍ തന്നെ’ എന്ന ജോസ് ടോമിന്റെ പ്രതികരണത്തില്‍ എല്ലാമുണ്ടെന്നും യുഡിഎഫിന് വോട്ട് കുറഞ്ഞതില്‍ പഴിചാരേണ്ടത് അവരെത്തന്നെയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. കെ എം മാണിയെ പോലെ അതികായകനായ നേതാവിന്റെ നിര്യാണത്തിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആ മുന്നണിയെയും സ്ഥാനാര്‍ത്ഥിയെയും പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചെങ്കില്‍ അത് അട്ടിമറി വിജയം തന്നെയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫിനെ കാലാകാലങ്ങളായി തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍ നില്‍ക്കുന്നതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

ആദ്യ റൗണ്ടില്‍ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പന്‍ മറ്റ് പഞ്ചായത്തുകളിലും വ്യക്തമായ നിലനിര്‍ത്തി. 565 വോട്ടുകളുടെ ലീഡാണ് രാമപുരത്ത് മാണി സി. കാപ്പന്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button