Latest NewsNewsIndia

20 കാരിയെ തോക്കിന്മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

റാംപൂർ•കന്നുകാലികള്‍ക്ക് വേണ്ടി പുല്ല് ശേഖരിക്കാന്‍ പോയ 20 കാരിയെ രണ്ടുപേര്‍ തോക്ക്ചൂണ്ടി കൂട്ടമാനഭംഗത്തിനിരയാക്കി. പ്രതികള്‍ പ്രവൃത്തി ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുവെന്നും യുവതി ആരോപിച്ചു.

തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം രാംപൂർ കോട്‌വാലി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

പ്രധാന പ്രതിയായ അബ്ദുളിനെ പോലീസ് അറസ്റ്റ് ചെയ്തതായും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളുടെ കൂട്ടാളിയായ നവേദ് ഇപ്പോഴും ഒളിവിലാണ്.

സെപ്റ്റംബർ 12 നാണ് കുറ്റകൃത്യം നടന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് രാംപൂർ പോലീസ് സൂപ്രണ്ട് അജയ് പാൽ ശർമ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 376 ഡി (കൂട്ടബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഐ-ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, ഐ-ടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, എസ്‌സി / എസ്ടി (അതിക്രമങ്ങൾ തടയൽ) വകുപ്പുകള്‍ പ്രകാരം അബ്ദുൾ, നവേദ് എന്നിവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്ത് 12 മണിക്കൂറിനുള്ളിൽ സ്വാർ റോഡിലെ ടോപ്‌ഖാന ഗേറ്റ് പ്രദേശത്ത് നിന്ന് അബ്ദുൾ അറസ്റ്റിലായി. പ്രതികളെ പിടികൂടാൻ അഞ്ച് പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിനിടെ യുവതിക്ക് അബ്ദുളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി, മൊബൈൽ ഫോണിലൂടെ അവരുടെ സംഭാഷണങ്ങളുടെ റെക്കോർഡിംഗുകളും ഹാജരാക്കി. വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രതികൾ അപ്‌ലോഡ് ചെയ്ത 25 സെക്കൻഡ് വീഡിയോയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സി‌ആർ‌പി‌സിയിലെ സെക്ഷൻ 164 പ്രകാരം മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button