
തൃശൂർ: സംസ്ഥാന സര്‍ക്കാരും ക്രൈം ബ്രാഞ്ചും തങ്ങളെ വേട്ടയാടുകയാണെന്നാരോപിച്ച് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ പ്രതിഷേധം. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലാണ് നഴ്‌സുമാർ പ്രതിഷേധം നടത്തിയത്. സംസ്ഥാനത്തെ നഴ്‌സുമാര്‍ എല്ലാം ഒത്തു ചേര്‍ന്നതും അവകാശത്തിനായി പോരാടിയതും ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സംഘടനയെ തകര്‍ക്കുന്നതിനു വേണ്ടിയാണ് ജാസ്മിന്‍ ഷായ്ക്ക് എതിരെ കേസെടുത്തതെന്നുമാണ് സംഘാടകർ ആരോപിക്കുന്നത്. അന്വേഷണത്തില്‍ സഹകരിച്ചിട്ടും ജാസ്മിന്‍ ഷാക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഗൂഢാലോചനയാണെന്നും ഇത്തരം നടപടികള്‍ കൊണ്ടൊന്നും നഴ്‌സുമാര്‍ക്കിടയിലെ ഐക്യം തകര്‍ക്കാനാവില്ലെന്നും യുഎന്‍എ വ്യക്തമാക്കുന്നു.
Post Your Comments