ന്യൂഡല്‍ഹി•രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. ദക്ഷിണ ഡല്‍ഹിയിലെ ആര്‍.കെ പുരത്ത് ആറുവയസുകാരിയെ പതിമൂന്ന് വയസുകാരനും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇരയായ പെണ്‍കുട്ടിയുടെ മൂന്ന് വയസുകാരിയായ സഹോദരിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് സഹോദരി ഓടിയെത്തി അമ്മയെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് കുട്ടി പ്രതികളെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പെണ്‍കുട്ടിയെ കൗൺസിലിംഗിനും വിധേയമാക്കി കൊണ്ടിരിക്കുകയാണ്.
‘എന്റെ വീടിനടുത്ത് താമസിക്കുന്ന രണ്ട് ആൺകുട്ടികൾ എന്റെ മൂത്ത മകളെ ആളൊഴിഞ്ഞ പ്രദേശത്തെ ടെറസിലേക്ക് കൊണ്ടുപോകുന്നുവെന്ന് എന്റെ മൂന്ന് വയസ്സുള്ള മകൾ എന്നോട് പറഞ്ഞു. ഞാൻ അവളെ കണ്ടെത്താന്‍ ഓടി. കുറച്ച് മിനിറ്റുകൾക്ക് ശേഷം, അവൾ മറുവശത്ത് നിന്ന് വരുന്നതു കണ്ടു. അവൾ കരയുകയായിരുന്നു. ആൺകുട്ടികൾ അവളെ ഒരു ശൂന്യമായ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു’- പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.
പെണ്‍കുട്ടിയെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും മാതാവ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments