റിയാദ്: സൗദി അറേബ്യയും മറ്റു ജിസിസി രാഷ്ട്രങ്ങളും വീണ്ടും ഖത്തറിനെതിരെ തിരിയുന്നു.
പശ്ചിമേഷ്യയിലെ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ഖത്തര്‍ തന്നെയെന്ന് സൂചന നല്‍കി സൗദി അറേബ്യ, ഇറാന് സാമ്പത്തിക സഹായം നല്‍കുന്നതും ഖത്തറെന്ന് ആരോപണം. ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഖത്തര്‍ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് സൗദിയുടെ ആരോപണം. ഹൂതി വിമതര്‍ അടക്കമുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് ഖത്തര്‍ ആണെന്നുമുള്ള ഗുരുതര ആരോപണം സൗദി അറേബ്യ വീണ്ടും ഉയര്‍ത്തിക്കഴിഞ്ഞു. ഗള്‍ഫ് മേഖലിയിലെ പ്രമുഖ പത്രമായ ഗള്‍ഫ് ന്യൂസ് ഇത് വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നത്. ഇതോടെ അമേരിക്കയുടെ കൂടി ഫോക്കസ് വീണ്ടും ഖത്തറിലേക്ക് വന്നിരിക്കയാണ്. അമേരിക്കയും സൗദിയും ഒരുഭാഗത്തും ഖത്തറും ഇറാനും മറുഭാഗത്തുമായുള്ള ഒരു മഹായുദ്ധത്തിന്റെ തുടക്കം കൂടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതും ഖത്തര്‍ ഇപ്പോഴും തുടരുകയാണെന്നാണ് സൗദി വിദേശകാര്യസഹമന്ത്രി അബെല്‍ അല്‍ ജുബൈര്‍ ആരോപിക്കുന്നത്. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് മന്ത്രി ഈ പരാമര്‍ശം നടത്തിയത്. 2014 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ഖത്തര്‍ പാലിക്കുന്നില്ലെന്നും പകരം ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുമാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ല്‍ ഖത്തറുമായുള്ള എല്ലാ വാണിജ്യ കരാറുകളും നിര്‍ത്തലാക്കിയിരുന്നു
അതേ സമയം ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം സങ്കീര്‍ണമായി തുടരവെ, ഇറാനു മേല്‍ സമ്മര്‍ദം ശക്തംമാണ്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ പോലും സൗദിയിലെ ആക്രമണത്തിന്റെ പേരില്‍ അമേരിക്കക്കൊപ്പം നിലയുറപ്പിച്ചത് ഇറാന് വലിയ തിരിച്ചടിയായി. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളും ഇറാനെതിരെ കടുത്ത നിലപാടാണ് കൈക്കാണ്ടിരിക്കുന്നത്.
സൗദിയുടെ നേതൃത്വത്തില്‍ ഖത്തര്‍ കൂടാതെയുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്ന് ഇറാന്‍വിരുദ്ധ നിലപാടിന് പരമാവധി രാജ്യങ്ങളുടെ പിന്തുണ തേടാന്‍ തീരുമാനിച്ചു.
Post Your Comments