
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിന്റെ നിലനില്‍പ്പ് ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും പാകിസ്ഥാന്‍ അത് ബലമായി പിടിച്ചടക്കിയതാണെന്നും വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാക് അധിനിവേശ കശ്മീരിനായി ഇന്നും ജമ്മു കശ്മീര്‍ നിയമസഭയില്‍ 24 സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഇതിനപ്പുറം ഞാന്‍ പറയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ദീന്‍ദയാല്‍ ഉപാധ്യായയുടെ 103ാം ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രാജ്‌നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.
1971 ലെ തെറ്റ് പാകിസ്ഥാന്‍ ആവര്‍ത്തിക്കരുതെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകി. പാകിസ്ഥാനോട് നിരവധി തവണ മുന്നറിയിപ്പ് നൽകിയതാണ്. 1971 ല്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. 1971 ലെ തെറ്റ് ആവര്‍ത്തിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ പാക് അധീന കശ്മീരില്‍ നടക്കാൻ പോകുന്നത് എന്താണെന്ന് അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments