ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സാമ്പത്തിക നയങ്ങൾ തെറ്റാണെന്നും ഇതിന്റെ ഭാരം വഹിക്കുന്നത് ജനങ്ങളാണെന്നും അവര്‍ പറയുകയുണ്ടായി. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ആര്‍ബിഐ നടപടിക്കെ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
പിഎംസി ബാങ്കില്‍നിന്നും ഒരു ദിവസം പരമവാധി 1,000 രൂപ മാത്രമെ അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാന്‍ സാധിക്കുവെന്നു ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 23 മുതല്‍ ആറ് മാസത്തേക്കാണു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആര്‍ബിഐ നടപടി മൂലം ആളുകള്‍ക്ക് ബാങ്കില്‍നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും പ്രിയങ്ക ആരോപിച്ചു.
Post Your Comments