Latest NewsKeralaIndia

പൊലീസ് പക്ഷപാതിത്വം കാണിക്കുന്നു, സിപിഎം നേതാക്കൾക്ക് ഒരു നീതി മറ്റുള്ളവർക്ക് മറ്റൊരു നീതി: ഡിജിപിക്ക് പരാതി നൽകി എൻ.കെ പ്രേമചന്ദ്രൻ

സിപിഎം നേതാക്കളും പ്രവർത്തകരും ചെയ്യുന്ന സമാനമായ പ്രവർത്തികൾക്കെതിരെ പോലീസ് മൗനം പാലിക്കുകയാണ്.

കൊല്ലം: പൊലീസ് പക്ഷപാത നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ച് ഡിജിപി ക്ക് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ പരാതി. പി.ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന ഫേസ്ബുക് പോസ്റ്റ്‌ ഇട്ടവരെ അറസ്റ്റ് ചെയ്തപ്പോൾ താൻ കൊടുത്ത പരാതിയിൽ കേസ് എടുക്കാൻ പോലും തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. സിപിഎം നേതാക്കളും പ്രവർത്തകരും ചെയ്യുന്ന സമാനമായ പ്രവർത്തികൾക്കെതിരെ പോലീസ് മൗനം പാലിക്കുകയാണ്.

ദേശീയ പൗരത്വ രജിസ്റ്റര്‍ ആളുകളെ പുറത്താക്കാനുള്ളതല്ല, ഭാരത പൗരന്മാരെ തിരിച്ചറിയാനുള്ളത്: ആർഎസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

സിപിഎം നേതാവ് പി.ജയരാജൻ ബിജെപി യിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വാർത്ത ഫേസ്ബുക് വഴി പ്രചരിപ്പിച്ചവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എം.കെ പ്രേമചന്ദ്രൻ എംപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പു കാലത്ത് വ്യാപകമായി സിപിഎം നേതാക്കൾ തനിക്കെതിരെ രംഗത്ത് വന്നു. തെരഞ്ഞടുപ്പിന് ശേഷം ബിജെപിയിൽ ചേരുന്നതായി നേതാക്കൾ പത്രസമ്മേളനം നടത്തി പ്രചരിപ്പിച്ചു.

ഇതിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല.എല്ലാപൗരൻമാർക്കും സ്വഭാവീക നീതി ഉറപ്പുവരുത്തുന്ന തരത്തിൽ പോലീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നും കുറ്റവാളികളുടെ രാഷ്ട്രീയം നോക്കി സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button