ന്യൂഡൽഹി ; പിഎൻബി തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യം വിട്ട മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടു നൽകാൻ തയ്യാറാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റ്ൺ ബ്രൗണെ . മെഹുൽ ചോക്സിയെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നതിൽ താല്പര്യമില്ല ,അത് തങ്ങളുടെ രാജ്യത്തിന് പോരായ്മയാകും . അതുകൊണ്ട് സമയപരിധികളെല്ലാം അവസാനിക്കുന്ന മുറയ്ക്ക് ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടു നൽകും – ഗാസ്റ്റ്ൺ ബ്രൗണെ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ചോക്സിയെ ആന്റിഗ്വയിലെത്തിയും ഇന്ത്യൻ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി .മെഹുൽ ചോക്സിയെ കൈമാറണമെന്ന് ഇന്ത്യ ആന്റിഗ്വയോട് ആവശ്യപ്പെട്ടിരുന്നു.കോടികളുടെ പി.എന്‍.ബി തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന പ്രതിയാണ് ചോക്സി.അന്വേഷണ ഏജന്‍സി തിരയുന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്‌സി.
13,000 കോടി രൂപയുടെ പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതികളാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും. സിബിഐയും എന്‍ഫോഴ്സ്‌മെന്റും കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും രാജ്യംവിട്ടിരുന്നു.അറസ്റ്റ് ഭയന്ന് അടുത്തിടെ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാനും നടപടികൾ എടുത്തിരുന്നു .ജനുവരിയിൽ ആന്റിഗ്വായ് പൗരത്വം നേടിയ ചോക്സിയോട് ഇരട്ട പൗരത്വം അംഗീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു .
Post Your Comments