Latest NewsIndiaNews

സാമ്പത്തികരംഗത്ത് ഭയപ്പാടിന്‍റെ കാര്യമില്ലെന്ന് ധനമന്ത്രി

ന്യൂഡൽഹി: സാമ്പത്തികരംഗത്ത് ഭയപ്പാടിന്‍റെ കാര്യമില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഡൽഹിയിൽ സ്വകാര്യ ബാങ്കുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. വായ്പ നൽകാൻ ബാങ്കുകളിൽ ആവശ്യത്തിന് പണമുണ്ടെന്നും ബാങ്കുകളിൽ പണപ്രതിസന്ധിയില്ലെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട, ഭവന മേഖലകളിൽ വായ്പകൾക്ക് ആവശ്യക്കാർ കുറഞ്ഞില്ലെന്നാണ് ബാങ്ക് മേധാവിമാർ അറിയിച്ചത്. റിസർവ്വ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് മഹാരാഷ്ട കോപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപം ഉള്ളവരിൽ ഭൂരിപക്ഷത്തിനും അത് പൂർണ്ണമായും പിൻവലിക്കാൻ അനുവാദം നല്‍കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button