
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതനുസരിച്ച് ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നുവില. സെപ്റ്റംബര്‍ നാലിനു ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.
ആഗോളവിപണിയില്‍ സ്വർണവില ചെറിയ രീതിയിൽ വർദ്ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,509.16 ഡോളറാണ് ഇന്നത്തെ വില.
Post Your Comments