KeralaLatest NewsNews

വിമാനത്താവളം വഴി സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളം വഴി വിദേശ കറൻസിയും സ്വർണ്ണവും കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ദോഹയില്‍ നിന്നും എത്തിയ ഷരീഫ, മലപ്പുറം അരീക്കോട് സ്വദേശി ഷിഹാബുദ്ദീന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഷരീഫയിൽ നിന്ന് 233 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് സ്വർണ്ണ ചെയിനാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഷിഹാബുദ്ദീന്റെ പക്കൽ നിന്നും നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളറാണ് പിടികൂടിയത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഒ പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്. കഴിഞ്ഞ മാസം ഡിആർഐ നടത്തിയ പരിശോധനയിൽ നാലരക്കോടി രൂപയുടെ സ്വർണം യാത്രക്കാരിൽ നിന്ന് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button