ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി ഭാഷയ്ക്കെതിരെയും കേന്ദ്രത്തിനെതിരെയും ഡിഎംകെ നടത്തിവന്നിരുന്ന സമരം പൊളിഞ്ഞു. ഹിന്ദി ഭാഷയ്ക്കെതിരായി തമിഴ്നാട്ടില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടത്തി വന്ന പ്രതിഷേധ സമരമാണ് ജനങ്ങളുടെ പിന്തുണ ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് പൊളിഞ്ഞത്. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വിഷയത്തില്‍ കാര്യമായ പിന്തുണ ലഭിക്കാത്തതിനാലാണ് സമരം റദ്ദാക്കിയതെന്ന് തമിഴ്നാട് ബിജെപി ജനറല്‍ സെക്രട്ടറി വനതി ശ്രീനിവാസന്‍ പറഞ്ഞു.ഹിന്ദി ഭാഷ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഡിഎംകെ നേതാക്കള്‍ സെപ്റ്റംബര്‍ 20 മുതല്‍ പ്രതിഷേധ സമരം നടത്തിയിരുന്നത്.
എന്നാല്‍ പ്രതിഷേധത്തില്‍ പൊതുജനപങ്കാളിത്തം കുറവായതിനാല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ഹിന്ദി വിഷയത്തില്‍ ഇരട്ടത്താപ്പ് നയമാണ് എടുക്കുന്നതെന്നും അവരുടെ മക്കള്‍ സ്‌കൂളുകളില്‍ ഹിന്ദി ഭാഷ പഠിക്കുന്നതില്‍ തര്‍ക്കമില്ലെന്നും വനതി ശ്രീനിവാസന്‍ പറഞ്ഞു. ഒരു ഭാഷയും ആരുടെയും മേലും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും ഇഷ്ട ഭാഷ പഠിക്കാന്‍ ഓരോരുത്തര്‍ക്കും അവസരമുണ്ടെന്നും വനതി കൂട്ടിച്ചേര്‍ത്തു.
Post Your Comments