നോയ്ഡ: സോണിയ ഗാന്ധിക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യോഗ ഗുരു ബാബ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജീവനോടെയുള്ളത് സോണിയാ ഗാന്ധിക്കും രാഹുലിനും ഇഷ്ടമല്ലെന്ന് ബാബ രാംദേവ് പറഞ്ഞു. സോണിയ ഗാന്ധി മോദിയെയും അമിത് ഷായെയും കുറിച്ച് പറഞ്ഞതെന്താണെന്ന് പൊതു സമൂഹത്തിന് നല്ല ബോധ്യമുണ്ടെന്നും നരേന്ദ്ര മോദിയും അമിത് ഷായും ജീവിനോടെയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു രാംദേവിന്റെ വിവാദ പ്രസ്താവന.
തിരികെ മോദിയും ഷായും അവരോട് വൈരാഗ്യം വച്ച് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് സോണിയയും രാഹുല്‍ ഗാന്ധിയും മറ്റെവിടെയെങ്കിലും ആകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായെ ജയിലിലാക്കാനും മോദിയെ തൂക്കുമരത്തിലേറ്റാനും മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം ഗൂഢാലോചന നടത്തിയെന്നും രാംദേവ് ആരോപിച്ചു.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തെയാണ് രാംദേവ് പരാമര്‍ശിച്ചത്. സോണിയയും രാഹുലും ഇപ്പോള്‍ നിയമത്തിന്റെ പിടിയിലാണെന്നും നിയമങ്ങള്‍ തെറ്റിച്ച ചിദംബരം ഇപ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വില ഒടുക്കുകയാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments