Latest NewsIndia

ഒരു സിഗരറ്റ് കൊടുത്താല്‍ ജ്യൂസ് കിട്ടും, പക്ഷേ ഗ്ലാസില്ല; റേഡിയോ ജോക്കി ജ്യൂസ് കട നടത്തിയപ്പോള്‍ സംഭവിച്ചത്

ബെംഗളൂരു: റേഡിയോ ജോക്കി ജ്യൂസ് കട നടത്തിയാല്‍ എങ്ങനിരിക്കും. അടിപൊളി പാട്ടും കലപില സംസാരവുമൊക്കെയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ റേഡിയോ ജോക്കി ആളിത്തിരി വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികളും.

ബെംഗളൂരു മല്ലേശ്വരത്താണ് ആനന്ദ് രാജിന്റെ ജ്യൂസ് ഈറ്റ് രാജ എന്ന ജ്യൂസ് കട. പക്ഷേ ഇവിടെയെത്തുന്നവര്‍ ഒന്ന് ഞെട്ടും. കാരണം ജ്യൂസ് കുടിക്കണമെങ്കില്‍ ഗ്ലാസില്ല. പ്ലാസ്റ്റിക് സ്‌ട്രോയുമില്ല. വെളളം പാഴാക്കാതിരിക്കാനാണ് ആനന്ദ് രാജിന്റെ ജ്യൂസ് കടയില്‍ ഇത്തരത്തിലൊരു പരീക്ഷണം നടത്തിയത്. ഒരു സിഗരറ്റ് കൊടുത്താല്‍ ഒരു ജ്യൂസ് എന്ന വ്യത്യസ്ത ഓഫറുമുണ്ട് ഈ കടയില്‍. ഒരു സിഗരറ്റ് കൊടുത്താല്‍ ഒരു ജ്യൂസ് ആനന്ദ് നീട്ടും. പുകവലിക്കെതിരെയുള്ള സന്ദേശമാണ് ലക്ഷ്യം. നേരത്തെ റേഡിയോ ജോക്കിയായിരുന്നു ആനന്ദ്.. പിന്നീട് അച്ഛന്‍ നടത്തിയിരുന്ന ജ്യൂസ് കട അദ്ദേഹം ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി.

എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്ന ആലോചനയാണ് ഗ്ലാസില്ലാ ജ്യൂസില്‍ എത്തിച്ചതെന്ന് ആനന്ദ് രാജ് പറയുന്നു. വെളളം ലാഭിക്കല്‍ തന്നെ പ്രധാന ഉദ്ദേശം. ഒരു ഗ്ലാസ് കഴുകാന്‍ കുറഞ്ഞത് 200 മില്ലി ലിറ്റര്‍ വെളളം വേണം. അങ്ങനെ ഓരോ ജ്യൂസ് കടയിലും ദിവസവും വേണ്ടിവരുന്നത് ലിറ്റര്‍ കണക്കിന് വെളളമാണെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ വെള്ളം പാഴാകുന്നത് ഒഴിവാക്കാനാണ് പുതിയ വഴി കണ്ടെത്തിയത്. പഴത്തോടിലാണ് ജ്യൂസ് നല്‍കുന്നത്. തണ്ണിമത്തന്റെ തോടിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. പിന്നെ കൈതച്ചക്ക, ഡ്രാഗണ്‍ ഫ്രൂട്ട്, പാഷന്‍ ഫ്രൂട്ട്, അങ്ങനെ പല പഴത്തോടുകളിലും ജ്യൂസ് നിറച്ചു. ഇപ്പോള്‍ വാഴപ്പഴത്തിന്റെ തൊലിയില്‍ വരെ ആനന്ദ് രാജ് ജ്യൂസ് വിളമ്പും. കുടിക്കുന്നവര്‍ക്കും സന്തോഷം.. ഉപയോഗിച്ച ശേഷം ഈ പഴത്തോടുകള്‍ മാലിന്യക്കൂമ്പാരമാകുമെന്ന പേടിയും വേണ്ട. എല്ലാം പശുക്കള്‍ക്ക് തീറ്റയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button