പടവലങ്ങ ആരോഗ്യത്തിന് അത്യുത്തമമാണെന്ന് എല്ലാവര്‍ക്കും അറിയാം. പടവലങ്ങ കൊണ്ട് ഒരു സ്നാക്സ് ഉണ്ടാക്കിയാലോ? പടവലങ്ങ അല്ലാതെ കഴിക്കാന്‍ പലര്‍ക്കും പ്രയാസം കാണും. സ്വാദിഷ്ടമായ സ്നാക്സ് ആകുമ്പോള്‍ കുഞ്ഞുങ്ങളും കഴിച്ചോളും. പടവലങ്ങ റിങ്സ് ഉണ്ടാക്കാം.
ചേരുവകള്‍
പടവലങ്ങ- ഒരെണ്ണം
കടല പൊടി- അരകപ്പ്
അരിപൊടി- അരകപ്പ്
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
മുളക് പൊടി- ഒരു ടീസ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ഗരംമസാല- ഒരു ടീസ്പൂണ്‍
കായപൊടി- ഒരു നുള്ള്
ഉപ്പ്,വെളിച്ചെണ്ണ, വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
പടവലങ്ങ തൊലി നീക്കി വട്ടത്തില്‍ അരിഞ്ഞ് അല്‍പം ഉപ്പും വിനാഗിരിയും ചേര്‍ത്ത് അഞ്ച് മിനിട്ട് വെക്കുക. ഇനി ഒരു പാത്രത്തില്‍ ബാക്കിയുള്ള മുഴുവന്‍ ചേരുവകള്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ കട്ട കെട്ടാതെ കലക്കി എടുക്കുക. ഇതില്‍ വട്ടത്തില്‍ അരിഞ്ഞ പടവലങ്ങ കഷ്ണങ്ങള്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്ത് എടുക്കുക. പടവലങ്ങ റിങ്സ് നല്ല ചൂടോടു കൂടി കഴിക്കേണ്ടതാണ്.
Post Your Comments