ഇടുക്കി: മുൻ എം പി ജോയ്‍സ് ജോർജിന്‍റെ പട്ടയവും സബ് കളക്ടർമാരുടെ സ്ഥാനചലനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജോയ്സ് ജോർജ്ജിൻറെയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയത്. ഇത് സിപിഎം നേതൃത്വത്തെ അതൃപ്തിയിലാക്കിയിരുന്നു. പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ദിവസം തന്നെയാണ് സബ് കളക്ടറെ മാറ്റാൻ സർക്കാർ തെരഞ്ഞെടുത്തത്.
ALSO READ: വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയില്‍ മാറ്റം
ജോയ്സ് ജോർജ്ജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ രണ്ടാമത്തെ സബ് കളക്ടറെയും ഇതോടെ സർക്കാർ സ്ഥലംമാറ്റിയിരിക്കുന്നു. ദേവികുളം സബ് കളക്ടർ ആയിരുന്ന വി ആർ പ്രേംകുമാറിന് പുറകെയാണ് ഡോ. രേണുരാജിനെയും മാറ്റുന്നത്.
ALSO READ: പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി; ക്രൈംബ്രാഞ്ചിൽ പുതിയ മേധാവി
മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി തുടരുന്നതിനിടെ പ്രേംകുമാറിനെ സർക്കാർ മാറ്റി. ജോയ്സ് ജോർജ്ജിന്‍റെയും കുടുംബാഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള 20 ഏക്കർ സ്ഥലത്തിന്‍റെ അഞ്ച് പട്ടയങ്ങൾ ആദ്യം റദ്ദാക്കിയത് ദേവികുളം സബ് കളക്ടർ ആയിരുന്ന പ്രേംകുമാറായിരുന്നു. കഴിഞ്ഞ നവംബർ 19 നാണ് പ്രേംകുമാറിന്‍റെ പിൻഗാമിയായി രേണു രാജ് ചുമതലയേറ്റത്. ഹൈക്കോടതി നിർദ്ദേശ ഉത്തരവ് അനുസരിച്ചുള്ള എൻഒസി ഇല്ലാതെ മുതിരപ്പഴയുടെ തീരത്ത് പഞ്ചായത്ത് നിർമ്മിച്ച വനിത വ്യവസായ കേന്ദ്രത്തിന്‍റെ പണികൾ സബ് കളക്ടർ തടഞ്ഞു. ഇതോടെ ദേവികുളം എംഎൽഎ സബ് കളക്ടർക്കെതിരെ രംഗത്തെത്തി. എംഎൽഎ നടത്തിയ പരാമർശങ്ങൾ വിവാദമാകുകയും ചെയ്തു. പിന്നീട് മൂന്നാർ മേഖലയിലെ പല കയ്യേറ്റങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചു.
Post Your Comments