വിദേശയാത്ര ഇഷ്ടപ്പെടാത്ത യാത്രപ്രേമികളില്ല. പോക്കറ്റിന്റെ കനം പോരാതെ വരുമോയെന്നതാണ് മുഖ്യപ്രശ്‌നം. ഭൂരിഭാഗം ആളുകളെയും യാത്രകളില്‍ നിന്നും പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയാണ്. കൃത്യമായി പ്ലാനിങ്ങോടുകൂടി യാത്രക്കൊരുങ്ങിയാല്‍ അധികം പണം ചെലവാകാതെ യാത്ര പോകാം. ചെലവ് കുറഞ്ഞ യാത്രയ്ക്ക് റെഡിയാണോ? ചെലവ് കുറവെങ്കിലും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന നിരവധിയിടങ്ങള്‍ ഈ ലോകത്തിലുണ്ട്.
മെക്‌സിക്കോ<
മനോഹരമായ ബീച്ചുകളും സുന്ദരകാഴ്ചകളും രുചിയുണര്‍ത്തും വിഭവങ്ങളും നിറഞ്ഞ നാടാണ് മെക്‌സിക്കോ. കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാന്‍ പറ്റിയയിടമാണ്. കഴിവതും സീസണ്‍ സമയം മെക്‌സിക്കോയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തു ഇവിടം സന്ദര്‍ശിച്ചാല്‍ ചിലപ്പോള്‍ പോക്കറ്റ് കാലിയാകാന്‍ സാധ്യതയുണ്ട്. ധാരാളം വിദേശികള്‍ മെക്‌സിക്കോ സന്ദര്‍ശിക്കുന്നതിനായി എത്തുന്നതും ഈ സമയങ്ങളിലാണ്.
ഗ്രീസ്
മിത്തുകളില്‍നിന്നും യവനകഥകളില്‍ നിന്നും ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഗൃഹാതുരതകളില്‍ ഇടം നേടിയ രാജ്യമാണ് ഗ്രീസ്. ബി.സി 2000ല്‍ ഉണ്ടായി വന്നതാണ് ഗ്രീസിന്റെ പ്രാചീന സംസ്‌കാരം അതുകൊണ്ടുതന്നെ ആ രാജ്യവുമായി ബന്ധപ്പെട്ട ചരിത്രവും അതിന്റെ സ്മാരകങ്ങളും അത്രയും പ്രധാനവുമാണ്.
ഫിജി ദ്വീപ്
ദ്വീപും കടല്‍തീരങ്ങളും ഇഷ്ടപ്പെടാത്താവരായി ആരുമില്ല. മണിക്കൂറുകളോളം പഞ്ചാരമണല്‍ വിരിച്ച തീരത്ത് ആര്‍ത്തുല്ലസിക്കാന്‍ എല്ലാവര്‍ക്കും പ്രിയമാണ്. ദ്വീപുകള്‍ ഹണിമൂണിന് പറ്റിയ സ്ഥലങ്ങളാണ്. ബജറ്റിലൊതുങ്ങുന്ന റിസോര്‍ട്ടുകളാണ് ഫിജി ദ്വീപിലുള്ളത്. ഫിജി തെക്കന്‍ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്.
322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹം സഞ്ചാരികളുടെ പ്രിയയിടമാണ്. അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും തെളിമയാര്‍ന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ ഏറെ ആകര്‍ഷണീയമാക്കുന്നു. സ്‌കൂബ ഡൈവിംങ്ങും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
Post Your Comments