കാസർഗോഡ് : മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. ഉപതിരഞ്ഞെടുപ്പിൽ, ലീഗ് നേതാവായ എം.സി കമറുദ്ദീൻ മത്സരിക്കുമെന്ന് പാണക്കാട് ഹൈദരാലി തങ്ങൾ പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് കാസർഗോഡ് ജില്ല പ്രസിഡന്റാണ് ഇദ്ദേഹം. പി. കെ കുഞ്ഞാലികുട്ടിക്കായിരിക്കും തിരഞ്ഞെടുപ്പ് ചുമതല. അടുത്ത മാസം ഒന്നാം തീയതി തിരഞ്ഞെടുപ്പ് കൺവെൻഷൻ.
അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥിയായി സി എച്ച് കുഞ്ഞമ്പു മത്സരിക്കുമെന്നാണ് വിവരം. കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് ജില്ലാ സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗമാണ് കുഞ്ഞമ്പു. ആദ്യം സിപിഎം മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയായി കെആർ ജയാനന്ദ, ശങ്കർറൈ തുടങ്ങിയ പ്രാദേശിക നേതാക്കളെയാണ് പരിഗണിച്ചിരുന്നത്, എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ചര്‍ച്ചകള്‍ ജില്ലാ സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ കുഞ്ഞമ്പുവിന്‍റെ പേര് മാത്രമേ ഉയർന്നിരുന്നൊള്ളു.
ലീഗിലെ തർക്കങ്ങൾ യുഡിഎഫിനു വിനയാകുമെന്നും, മണ്ഡലം തിരിച്ചു പിടിക്കുമെന്നും കുഞ്ഞമ്പു പ്രമുഖ മലയാളം ചാനലിനോട് പ്രതികരിച്ചു. മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും. അന്നത്തെ അതേ രാഷ്ട്രീയ കാലാവസ്ഥയാണ് മണ്ഡലത്തില്‍ ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments