ന്യൂയോര്‍ക്ക്: ഭീകരവാദം വ്യവസായമാക്കി മാറ്റിയ പാകിസ്ഥാനുമായി ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത നിൽക്കാമെന്ന് നാലാം തവണയും യു എസ് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാൽ ഭീകരരെ വളർത്തുന്ന, സാമ്പത്തിക സഹായങ്ങൾ നൽകുന്ന പാകിസ്ഥാനുമായി ചര്‍ച്ചകള്‍ക്ക് യാതൊരു സാധ്യതയുമില്ലെന്ന് മോദി കൂടിക്കാഴ്ചയ്ക്കിടെ വ്യക്തമാക്കി.
ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഭീകരവാദം വ്യവസായമാക്കി മാറ്റി . പാകിസ്ഥാനുമായി ചർച്ചയാവാം. എന്നാൽ ടെററിസ്ഥാനുമായി ചർച്ചയില്ല – ജയശങ്കർ വ്യക്തമാക്കി. അതിനു പിന്നാലെയാണ് എസ് ജയശങ്കറും ഇന്ത്യയുടെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
ALSO READ: സഹകരണ ബാങ്ക് അഴിമതി: എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം പുറത്ത്
പാകിസ്ഥാന്റെ ശ്രമങ്ങൾ ലോകരാജ്യങ്ങൾ കാണുന്നില്ലെന്നും, ജമ്മു കശ്മീർ പുന: സംഘടനയിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിൽക്കുകയാണെന്നും ഇമ്രാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേ സമയം ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കം തുടരാനാണ് ഇമ്രാൻ ഖാന്റെ ശ്രമം.
Post Your Comments