ചെറുനാരങ്ങനീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നതിലൂടെ വിയർപ്പിന്റെ ദുർഗന്ധവും അകലും. കുളിക്ക് ശേഷം ചർമ്മത്തിൽ മോസ്ചറൈസിംഗ് ക്രീം പുരട്ടുക. തേങ്ങാപ്പാൽ തേച്ചുകുളിക്കുന്നത് ശരീരത്തിൽ മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിക്കുന്നതിന് തുല്യമാണ്. മഞ്ഞൾ ചേർത്ത് കുളിക്കുന്നത് ദുർഗന്ധമകറ്റുന്നതോടൊപ്പം ചർമ്മകാന്തി വർദ്ധിപ്പിക്കുകയും ചെയ്യും. കണ്ണിനും സംരക്ഷണം ആവശ്യമാണ്.
ALSO READ: ചെറുനാരങ്ങ വെള്ളം കുടിച്ച് 10 കിലോ കുറയ്ക്കുന്ന വിദ്യ പരീക്ഷിയ്ക്കൂ…
പുറത്തു പോയ ശേഷം വീട്ടിലെത്തിയാൽ ഉടൻ കട്ടത്തൈര്, തണ്ണിമത്തൻ, കറ്റാർവാഴ എന്നിവയിലേതെങ്കിലും മുഖത്ത് തേച്ച് പത്തുമിനിട്ടിനു ശേഷം കഴുകി കളയാം. ചുണ്ടുകൾക്കും നൽകണം സംരക്ഷണം. ചുണ്ടുകളിലെ ഈർപ്പം നഷ്ടപ്പെട്ട് വരണ്ട് പൊട്ടാൻ സാധ്യതയുണ്ട്. ലിപ്സ്റ്റിക്കിന് പകരം ലിപ് ബാമോ വെണ്ണയോ പുരട്ടാവുന്നതാണ്. ഇത് ചുണ്ടുകളിലെ ഈർപ്പം നിലനിറുത്താൻ സഹായിക്കും. ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകൾ മൃദുവായി ഉരസുന്നത് മൃതകോശങ്ങൾ നീങ്ങാൻ സഹായിക്കും.
ALSO READ: തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്
കട്ടൻചായയോ വെള്ളരിക്ക നീരോ ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച ശേഷം പഞ്ഞിയിൽ മുക്കി കണ്ണിന് മുകളിൽ വച്ച് അഞ്ചു മിനിട്ട് നേരം വിശ്രമിക്കുക. കണ്ണിന് അനുഭവപ്പെടുന്ന ക്ഷീണം മാറാൻ നല്ലതാണ് ഇത്.
Post Your Comments