![BREAKING](/wp-content/uploads/2019/05/breaking-three.jpg)
തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പിലെ വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. സിപിഎം സംസ്ഥാന നേതൃത്വമാണ് പേര് നിർദേശിച്ചത്. എ വിജയരാഘവൻ നിർദേശം ജില്ലാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയും വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാൻ കാരണമായി. വട്ടിയൂർക്കാവിലെ സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയിൽ പ്രശാന്തിനെ മത്സരിപ്പിക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്. 2015ലാണ് വി കെ പ്രശാന്ത് തിരുവനന്തപുരം മേയറായി ചുമതലയേറ്റത്.
Post Your Comments