News

നാം നിസാരമെന്ന് കണ്ട് അവഗണിയ്ക്കുന്ന ഈ ലക്ഷണങ്ങള്‍ അത്യന്തം അപകടകരമായ ബ്ലഡ് കാന്‍സറിന്റേതാകാം

ക്യാന്‍സര്‍ വിഭാഗങ്ങളില്‍ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍. രക്തോല്‍പാദനം കുറയുന്നതാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. ബ്ലഡ് ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.

ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും.

ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും. ബ്ലഡ് ക്യാന്‍സറിന്റെ ആരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റലിലെ ഹെമറ്റോളജിസ്റ്റായ ഡോ. പനാജിയോട്ടിസ് കോട്ടറൈഡിസ് പറയുന്നു.

ലക്ഷണങ്ങള്‍

ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.

ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.

ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കണം.

ഓഫീസില്‍ നിന്ന് വീട്ടിലെത്തി കഴിഞ്ഞാല്‍ ക്ഷീണം ഉണ്ടാകുന്നത് സ്വഭാവികമാണ്. ക്ഷീണത്തെ പലരും നിസാരമായാണ് കാണാറുള്ളത്. ഹീമോ?ഗ്ലോബിന്റെ കുറവുള്ളവരിലും ക്ഷീണം കൂടുതലായി കണ്ട് വരുന്നത്. ഹീമോ?ഗ്ലോബിന്റെ കുറവുള്ളത് കൊണ്ട് മാത്രമല്ല ബ്ലഡ് ക്യാന്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ് ക്ഷീണമെന്ന് ഡോ. പനാജിയോട്ടിസ് കോട്ടറൈഡിസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button