Latest NewsNewsInternational

ട്രംപിനെ പോലും വിറപ്പിച്ച പതിനാറുകാരി; യുഎന്‍ ഉച്ചകോടിയില്‍ തീപ്പൊരി പ്രസംഗം നടത്തിയ ഗ്രേറ്റ തുന്‍ബര്‍ഗ് ആരാണ്?

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് ശേഷം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന പതിനാറുകാരിയാണ്.
ലോക നേതാക്കള്‍ മുഴുവന്‍ ഉണ്ടായിട്ടും ഏറ്റവുമധികം ശ്രദ്ധനേടിയത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഈ പെണ്‍കുട്ടിയാണ്. ഒരൊറ്റെ പ്രസംഗം കൊണ്ട്
ഗ്രേറ്റ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മൂര്‍ച്ചയേറിയ ഒരു നോട്ടം കൊണ്ട് കൊലപ്പെടുത്തിയ ധീരയായ പെണ്‍കുട്ടിയെന്നാണ് ലോകം ഗ്രേറ്റയെ വാഴ്ത്തുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ ഗ്രേറ്റയുടെ യുഎന്‍ പ്രസംഗം ചര്‍ച്ചയായിരിക്കുകയാണ്.

ALSO READ: സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം

പല രാഷ്ട്രീയ നേതാക്കളും മുഖത്ത് നോക്കി പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ഗ്രേറ്റ തുറന്നടിച്ചിരിക്കുന്നത്. അതാണ് അവളുടെ വാക്കുകള്‍ ചര്‍ച്ചയാകാനുള്ള കാരണവും. ലോകത്തിന് ഗ്രേറ്റ തുന്‍ബെര്‍ഗിനെക്കുറിച്ച് അറിയാമെങ്കിലും, ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ ഗ്രേറ്റയാരാണെന്ന ചോദ്യം ഉയരുന്നുണ്ട്. പരിസ്ഥിതിക്കായി ആ പതിനാറുകാരി നടത്തിയ പ്രവര്‍ത്തനങ്ങളും പലര്‍ക്കും അറിയില്ല. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റയെക്കുറിച്ച് കൂടുതല്‍ അറിയാം.

യുഎന്നിലെ തീപ്പാരി പ്രസംഗത്തിന് ശേഷമുള്ള ഗ്രേറ്റയുടെ മുഖഭാവമാണ് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയപ്പെടുന്നത്. യുഎന്‍ ലോബിയില്‍ ഇവര്‍ കാത്തുനില്‍ക്കുന്നതിനിടെ ആരോ വരുന്നത് ഗ്രേനോക്കുന്നതായി വീഡിയോയില്‍ കാണുന്നുണ്ട്. ട്രംപിനെ കണ്ട ഉടനെ ഗ്രേയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുക്കുന്നതും, പിന്നീട് തുറിച്ച് നോക്കുന്നതും കാണാം. കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍ നിന്ന് ട്രംപ് നേരത്തെ പിന്‍മാറിയിരുന്നു. ഇതില്‍ ഉള്‍പ്പെടെ ട്രംപിനെതിരെ കടുത്ത ദേഷ്യം ഈ പതിനാറുകാരിക്കുണ്ട്.

ALSO READ: വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ പുതിയ നീക്കവുമായി ട്വിറ്റര്‍

ഗ്രെറ്റ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടത്തുന്നത്. 2018ല്‍ ഗ്രേറ്റ നടത്തിയ ഒരു പ്രതിഷേധമാണ് അവരിലേക്ക് ലോകശ്രദ്ധ തിരിച്ചത്. 15-ാം വയസ്സില്‍് പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികള്‍ ആവശ്യപ്പെട്ട് സ്വീഡിഷ് പാര്‍ലമെന്റില്‍ മുന്നില്‍ ഗ്രേറ്റ പ്രതിഷേധിച്ചിരുന്നു. ഇത് പിന്നീട് പലയിടത്തേക്കായി വ്യാപിച്ചു. ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ ഇവര്‍ സ്‌കൂളുകളില്‍ വലിയൊരു പ്രതിഷേധം പ്രകടനം ആരംഭിക്കുകയും ചെയ്തിരുന്നു.

2018ല്‍ യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ പങ്കെടുത്തതോടെ, ഗ്രേറ്റ കൊണ്ടുവന്ന പ്രതിഷേധം ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റെടുത്തു. പ്രതിഷേധങ്ങള്‍ നടത്തുക മാത്രമല്ല, സ്വന്തം വീട്ടില്‍ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുന്നതിനായി പ്രരിപ്പിക്കുകയും ഗ്രേറ്റ ചെയ്തിരുന്നു. ഇതിനായി പാരിസ്ഥിതിക ജീവിതരീതിയാണ് ഗ്രേറ്റ തിരഞ്ഞെടുത്തത്. വിമാന മാര്‍ഗമുള്ള സഞ്ചാരം, മാംസഭക്ഷണം എന്നിവ തീര്‍ത്തും ഉപേക്ഷിച്ചു. ഈ വര്‍ഷം മെയിലെ ടൈം മാഗസിന്റെ കവര്‍ ഫോട്ടോ ഗ്രേറ്റയുടേതായിരുന്നു. അടുത്ത തലമുറയിലെ നേതാവ് എന്നാണ് ടൈം ഈ പതിനാറുകാരിയെ വിശേഷിപ്പിച്ചത്.

ALSO READ: പ്രണയബന്ധം ഉപേക്ഷിച്ചിട്ടും, മുൻ കാമുകൻ നിരന്തരം ശല്യം ചെയ്യുന്നു, കത്തിയുമായി പിന്തുടരുന്നു : പരാതിയുമായി യുവതി

ലോകനേതാക്കളെ വിറപ്പിച്ച പ്രസംഗം

നമ്മള്‍ കൂട്ടത്തോടെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുന്നത് പണത്തെ കുറിച്ചും, സാമ്പത്തിക വളര്‍ച്ചയുടെ ചിറകുവെച്ച ഭാവനയെ കുറിച്ചുമാണ്. പൊള്ളയായ വാക്കുകള്‍ കൊണ്ട് നിങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ കവര്‍ന്നു. എന്റെ ബാല്യം കവര്‍ന്നു. എന്നിട്ടും ഞാന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ മുന്നില്‍ പ്രതീക്ഷയോടെ നിങ്ങള്‍ വരുന്നു. എങ്ങനെ നിങ്ങള്‍ക്ക് ഇതിന് ധൈര്യം വന്നു? ലോക നേതാക്കളോട് കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ ഉന്നയിച്ച ചോദ്യം ഉങ്ങനെയായിരുന്നു. വൈകാരികമായ പ്രസംഗമാണ് അവര്‍ നടത്തിയത്.

ഹരിതഗൃഹവാതങ്ങള്‍ പുറന്തള്ളുന്ന ഒരു ലോകത്തിലേക്ക് തന്റെ തലമുറയെ തള്ളിവിട്ടതില്‍ ലോകരാഷ്ട്രത്തലവന്‍മാരെ രൂക്ഷമായിട്ടാണ് ഗ്രെറ്റ നേരിട്ടത്. ഇതെല്ലാം തെറ്റാണ്. ഞാന്‍ ഇവിടെ വരേണ്ടല്ല. ഈ ലോകത്തിന്റെ മറ്റൊരറ്റത്ത് സ്‌കൂളില്‍ ഇരിക്കേണ്ട കുട്ടിയാണ് ഞാന്‍. എന്നിട്ടും ഞങ്ങളെ പോലുള്ള യുവജനങ്ങളില്‍ പ്രതീക്ഷ വെച്ച് നിങ്ങള്‍ വരുന്നു. എങ്ങനെയാണ് നിങ്ങള്‍ക്ക് അതിന് ധൈര്യം വരുന്നത്. കോപത്താല്‍ ചുവന്ന കണ്ണുകളുമായിട്ടായിരുന്നു ഗ്രേറ്റയുടെ പ്രസംഗം. ഞങ്ങള്‍ നിങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും ഗ്രേറ്റ നേതാക്കള്‍ക്ക് നല്‍കിയിരുന്നു.

ALSO READ : ജീവിച്ചിരുന്നപ്പോൾ ആരധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ടാ; സില്‍ക്ക് സ്മിത മരിച്ച രാത്രിയിലെ ഓര്‍മ്മകള്‍ പങ്കുവച്ച് തിരക്കഥാകൃത്ത്

കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച കാലാവസ്ഥാ സമരവും നടന്നിരുന്നു. ലക്ഷകണക്കിന് യുവാക്കളാണ് ഇതില്‍ പങ്കെടുത്തത്. അഞ്ച് രാജ്യങ്ങള്‍ക്കെതിരെ ഗ്രേറ്റ യുഎന്നില്‍ പരാതി നല്‍കിയിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, തുര്‍ക്കി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ വര്‍ഷങ്ങളായി അനുഭവിക്കുകയാണെന്നും, നടപടി ഉണ്ടാവുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

പരിസ്ഥിതിക്ക് വേണ്ടിയുള്ള വികാരം നമ്മള്‍ കണ്ടെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഗ്രേറ്റയുടെ പ്രസംഗത്തോട് പ്രതികരിച്ചത്. ജര്‍മന്‍ ചാന്‍സിലറും ഗ്രേറ്റയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നേരത്തെ യുഎസ്സില്‍ എത്തിയ ഉടനെ ബരാക് ഒബാമയുമായി കൂടിച്ചാഴ്ച നടത്തിയ ഗ്രേയോട് ട്രംംപിനെ കാണാന്‍ ഒബാമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹവുമായി എന്തിനാണ് സംസാരിച്ച് സമയം കളയുന്നതെന്നായിരുന്നു ഗ്രേറ്റയുടെ ധീരമായ പ്രതികരണം. അതേസമയം ധീരയും ബുദ്ധിമതിയുമാണ് ഗ്രേറ്റയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ALSO READ: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍; ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് : നാണംകെട്ട് ഇമ്രാന്‍ ഖാന്‍

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വന്‍ അഭിനന്ദന പ്രവാഹമാണ് ഗ്രേറ്റയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവര്‍ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button