തിരുവനന്തപുരം•ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതായി പരാതി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഏറെക്കാലമായി താമസിച്ചു വരുന്ന വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് യാതൊരു കാരണവുമില്ലാതെ നീക്കം ചെയ്യുന്നു എന്നാണ് ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി തഹസില്‍ദാര്‍ക്കും, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്കും പരാതി നല്‍കി.
ഈ മാസം കളക്ട്രേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാന പ്രകാരം സെപ്റ്റംബര്‍ 20 ന് ശേഷം നിലവിലുള്ള വോട്ടേഴ്സ് ലിറ്റില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യില്ല എന്ന തീരുമാനത്തിന് വിരുദ്ധമായി ഭരണകക്ഷി സ്വാധീനത്തില്‍ പേരുകള്‍ ഒഴിവാക്കുന്നുവെന്നാണ് ആരോപണം.
വോട്ടേഴ്സ് ലിസ്റ്റില്‍ വോട്ടര്‍മാരെ ഒഴിവാക്കുന്ന നടപടികളില്‍ നിന്ന് ചുമതലപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമീനും ഏതെങ്കിലും വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അവരെ ലിസ്റ്റില്‍പ്പെടുത്തി വോട്ടുചെയ്യാനുള്ള ജനാധിപത്യവകാശം സംരക്ഷിക്കണമെന്നും ബി.ജെ.പി വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് എസ്.ജയചന്ദ്രന്‍ നായര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments