നിങ്ങള്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇതാ സൂപ്പിലുണ്ട് പരിഹാരം. നന്നായി വിശന്നിരിക്കുമ്പോള്‍ ചൂടുള്ള ഒരു പാത്രം സൂപ്പ് കഴിച്ചു നോക്കൂ… വിശപ്പ് പമ്പ കടക്കുമെന്ന് മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ്. തടി കൂടുമെന്ന പേടിയും വേണ്ട.
ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും ആരോഗ്യകരമായ കംഫര്‍ട്ട് ഫുഡ് തേടുന്നവര്‍ക്കും സൂപ്പ് എല്ലായ്‌പ്പോഴും മികച്ച പരിഹാരമാണ്. ജലദോഷം, ചുമ, പനി എന്നിവ ഉള്ളപ്പോഴും സൂപ്പ് കഴിക്കാം. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. നഷ്ടപ്പെട്ട എല്ലാ പോഷകങ്ങളും പുനരാവാഹിക്കാന്‍ ശരീരത്തെ തക്കാളി സൂപ്പ് സഹായിക്കുന്നു. ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും കൊഴുപ്പ് കത്തിച്ചു കളയുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇതാ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന രുചികരമായ തക്കാളി സൂപ്പ്
ALSO READ: ചായയ്‌ക്കൊപ്പം കഴിക്കാന്‍ കോളിഫ്ളവര്‍ പോപ്കോണ്‍
ചേരുവകള്‍
ഒലിവ് ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
കാരറ്റ് അരിഞ്ഞത് – 1 എണ്ണം
സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം
തക്കാളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
തക്കാളി കുരുവും തൊലിയും കളഞ്ഞ് അരിഞ്ഞത് – 800 ഗ്രാം
തക്കാളി ജ്യൂസ് അല്ലെങ്കില്‍ വെള്ളം -3 കപ്പ്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്
ALSO READ: പച്ചക്കറികള്‍ കൊണ്ടൊരു സൂപ്പര്‍ ചപ്പാത്തി റോള്‍
തയ്യാറാക്കുന്ന വിധം
ഒരു വലിയ കുഴിയുള്ള പാത്രം എടുത്ത് അതില്‍ ഇടത്തരം തീയില്‍ എണ്ണ ചൂടാക്കുക. ചൂടാകുമ്പോള്‍, സവാള, കാരറ്റ് എന്നിവ ചേര്‍ത്ത് ഉപ്പും കുരുമുളകും ചേര്‍ക്കുക. പച്ചക്കറികള്‍ മൃദുവാകുന്നതുവരെ നന്നായി ഇളക്കി വേവിക്കുക ഇതിലേക്ക് തക്കാളി പേസ്റ്റ് ചേര്‍ത്ത് കുറഞ്ഞ തീയില്‍ ഇളക്കുക. തക്കാളിക്കൊപ്പം മല്ലിയില ചേര്‍ക്കുക. തക്കാളി നന്നായി അലിയുന്നത് വരെ ഇടയ്ക്കിടെ ഇളക്കുക (10-15 മിനിറ്റ്). 2 കപ്പ് വെള്ളമോ ജ്യൂസോ ചേര്‍ത്ത് ഒരു തിളപ്പിക്കുക. കുറച്ചു കഴിഞ്ഞാല്‍ ഇതില്‍ നിന്നും കുമിളകള്‍ വരുന്നത് കാണാം. ഇതിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും സീസണിംഗ് ചേര്‍ക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.
Post Your Comments