ടോക്കിയോ; റഷ്യയ്ക്ക് വാഡയില്‍ നിന്നും തിരിച്ചടി . ടോക്കിയോ ഒളിമ്പിക്സ് ഉള്‍പ്പെടെ കായിക മത്സരങ്ങളില്‍ വിലക്ക് വന്നേയ്ക്കും. റഷ്യയെ പ്രധാന കായികമേളകളില്‍ നിന്നെല്ലാം വിലക്കിയേക്കുമെന്ന് ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ)യാണ് അറിയിച്ചിരിക്കുന്നത്. . റഷ്യ വാഡയ്ക്ക് കൈമാറിയ താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. മൂന്നാഴ്ചയ്ക്കകം ബന്ധപ്പെട്ട ഏജന്‍സിക്ക് കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വാഡയുടെ നിര്‍ദേശം.
Read Also : സ്‌കൂള്‍ ബസില്‍ കുടുങ്ങിയ നാലു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു
കഴിഞ്ഞ ജനുവരിയിലാണ് മോസ്‌ക്കോ ലബോറട്ടറിയില്‍ വെച്ച് നടത്തിയ താരങ്ങളുടെ പരിശോധനാ ഫലങ്ങള്‍ റഷ്യ വാഡയ്ക്ക് കൈമാറിയത്. എന്നാല്‍ ഇതില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടെന്നാണ് വാഡ കണ്ടുപിടിച്ചത്.
മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ റഷ്യയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പും, 2020 ലെ ടോക്കിയോ ഒളിമ്പിക്‌സ് അടക്കമുള്ള കായികമേളകളും നഷ്ടമാകും.
Post Your Comments