UAELatest NewsNews

അപരിചിതനിൽ നിന്നും സമ്മാനമായി സ്വർണം ലഭിച്ചു; പൊട്ടിക്കരഞ്ഞ് യുവാവ്

അബുദാബി: അപരിചിതനായ ഒരാളെത്തി വളരെ വിലപ്പെട്ട ഒരു സമ്മാനം തന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അത്തരത്തിലൊരു സംഭവമാണ് അബുദാബിയിൽ നടന്നത്. ബിഗ് ടിക്കറ്റ് എന്ന പരിപാടിയുടെ അവതാരകനായ റിച്ചാർഡ് ആണ് ഇത്തരത്തിൽ ഒരാൾക്ക് സ്വർണം സമ്മാനമായി നൽകിയത്. മുഹമ്മദ് അബ്ദുൽ താഹീർ എന്ന യുവാവിനെയാണ് റിച്ചാർഡ് സഹായിച്ചത്. ഈ മാസം ഞാൻ നിങ്ങളെ സഹായിക്കട്ടെ എന്ന ചോദ്യവുമായാണ് റിച്ചാർഡ് താഹിറിനെ സമീപിച്ചത്. തുടർന്നാണ് ഒരു സ്വർണനാണയം സമ്മാനമായി നൽകിയത്. ഇത് കണ്ടതോടെ യുവാവ് പൊട്ടിക്കരയുകയായിരുന്നു. തന്റെ കുടുംബത്തെ സഹായിക്കാനായി ഇത് വിറ്റ് കിട്ടുന്ന പണം ഉപയോഗിക്കുമെന്നാണ് യുവാവ് വ്യക്തമാക്കിയത്.

Read also: പ്രസംഗത്തെക്കാള്‍ പ്രയോഗത്തിനാണ് പ്രാധാന്യം കൂടുതലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്; ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button