ദുബായ് : സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ് മദ്യപിച്ച് മദോത്തമനായി എന്ന പ്രചാരണം, ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. ദുബായ് പൊലീസാണ് കേസ് എടുത്തത്. ടി.സിദ്ദിഖിനെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യ പെരുത്തിയോട്ട്വളപ്പില്‍ ഷറഫുന്നീസ നല്കിയ പരാതിയില്‍ ദുബായ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദുബായില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമത്തിനിടെ സിദ്ദിഖ് മദ്യപിച്ചെന്നു പ്രചരിപ്പിച്ചാണ് വ്യക്തിഹത്യ നടത്തിയതെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങളടക്കം തെളിവായി കൈമാറിയിയതായും പരാതിക്കാരി വ്യക്തമാക്കി
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കൂടിയായ ടി. സിദ്ദിഖിനെയും തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചുവെന്ന് ഷറഫുന്നീസ പരാതിയില്‍ ചൂണ്ടിക്കാട്ടി. ദുബായില്‍ വിവിധ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് യുഎഇയിലെ സുഹൃത്തുക്കള്‍ക്കും ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബവുമൊത്ത് ഡെസര്‍ട്ട് സഫാരി (മരുഭൂ യാത്ര)ക്ക് പോയിരുന്നു. ഇതിലെ വിഡിയോയും ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യക്തിഹത്യയെന്നും വിശദീകരിച്ചു. ഇതിന് കൂട്ടുനിന്ന യുഎഇയിലെ ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഷറഫുന്നീസ നല്കിയ പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. ടി. സിദ്ദിഖ് കേരളത്തിലാണെങ്കിലും ഷറഫുന്നീസ കേസ് സംബന്ധമായ തുടര്‍ നടപടികള്‍ക്കായി ദുബായില്‍ തുടരുകയാണ്.
Post Your Comments