Latest NewsIndiaNews

കശ്മീര്‍ വിഭജനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി കുട്ടികൾ പഠിക്കും, നിരവധി ആളുകൾ കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും സന്ദര്‍ശിച്ചു കഴിഞ്ഞു;- ജെ.പി നദ്ദ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം പാഠപുസ്തകങ്ങളില്‍ ഉൾപ്പെടുത്തുമെന്ന് സൂചന നല്‍കി ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. നിരവധിപ്പേരാണ് ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും സന്ദര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യ പ്രചാരണത്തിന് കീഴില്‍ ബിജെപി ജന ജാഗരണ സമ്മേളനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പൂണെയില്‍ സംസാരിക്കുകയായിരുന്നു നദ്ദ.

ALSO READ: ഓരോ പൗരനും ജോലി; പുതിയ പദ്ധതിക്ക് ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി

കശ്മീര്‍ വിഷയം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ഉടന്‍ തന്നെ കേന്ദ്രം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതലമുറ ഇത്തരം വിഷയങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും ഇതേക്കുറിച്ചെല്ലാം അറിയാനുള്ള താല്‍പ്പര്യം കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാഹനനിയന്ത്രണം

15 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ജന്‍ ജാഗരണ്‍ അഭിയാന്‍. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനേക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണങ്ങളേക്കുറിച്ചും ഡല്‍ഹിയിലെ ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് ജന ജാഗരണ സമ്മേളനത്തിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button