സൂറിച്ച്: ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ആറാം തവണയും പുരസ്‌കാരം സ്വന്തമാക്കി ബാഴ്‌സലോണ താരം ലയണല്‍ മെസ്സി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡൈക്‌എന്നിവരെ മറികടന്നാണ് നേട്ടം. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കാഴ്ചവെച്ച പ്രകടനമാണ് താരത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്. മെസ്സിയുടെ കരിയറിലെ ആദ്യ ‘ഫിഫ ബെസ്റ്റ്’ പുരസ്‌കാരമാണിത്. അതേസമയം ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം അഞ്ച് തവണ മെസ്സി നേടിയിട്ടുണ്ട്.
Read Also: മതമൈത്രിയുടെ സന്ദേശവുമായി ഒരു കുടക്കീഴില്‍ ഒരുങ്ങുന്നത് 3 ആരാധനാലയങ്ങള്‍
അമേരിക്കന്‍ താരം മേഗന്‍ റെപീനോയെ മികച്ച വനിതാ താരമായും തിരഞ്ഞെടുത്തു.അമേരിക്കയ്ക്കായി കഴിഞ്ഞ ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് റെപീനോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കറാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച വനിതാ ഗോള്‍കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത് ഡച്ച് താരം സാണി വാന്‍ഡറിനെയാണ്. മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ പരിശീലകനായ ജുര്‍ഗന്‍ ക്ലോപ്പിനാണ്.
Post Your Comments