തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. അഞ്ചു മണ്ഡലങ്ങളിലായി 896 ബൂത്തുകൾ സജ്ജീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം 198, എറണാകുളം-135, അരൂർ-183, കോന്നി-212, വട്ടിയൂർക്കാവ് 168 എന്നിങ്ങനെയാണ് ബൂത്തുകൾ ക്രമീകരിക്കുക.
പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് പത്ത് ദിവസം മുമ്പുവരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പെരുമാറ്റചട്ടം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക കണക്ക് അനുസരിച്ച് 89 ബൂത്തുകൾ പ്രശ്ന സാധ്യതാ ബൂത്തുകളായിട്ടുള്ളത്. ഇതിൽ വർധനയുണ്ടാകാമെന്നും ബൂത്തുകളിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലങ്ങളിലേക്കായി 1810 ഇവിഎം, വിവിപാറ്റ് മെഷീനുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.
ALSO READ: മൂന്ന് വർഷമായി ഒളിവിലായിരുന്ന കൊടും ഭീകരൻ, അൽ ഖ്വയ്ദ തീവ്രവാദി പിടിയിൽ
വട്ടിയൂർക്കാവിൽ വോട്ടർ പട്ടികയിൽ നിന്നും കാരണമില്ലാതെ പേര് നീക്കം ചെയ്യുന്നതായി ബിജെപി പരാതി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥൻ പക്ഷപാതപരമായി പെരുമാറിയാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതിക്ക് 10 മുമ്പുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം. പുതിയ നയപരമായ തീരുമാനങ്ങളെടുക്കാൻ വിലക്കുണ്ടെങ്കിലും നിലവിലുള്ള പദ്ധതികൾ തുടരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments