കൊച്ചി: പാലാരിവട്ടം കേസിൽ വിജിലൻസ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ തീരുമാനിച്ചുവെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. രാവിലെ ഹരീഷ് വാസുദേവൻ ഇത് സംബന്ധിച്ചുള്ള ആദ്യ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ആ പോസ്റ്റിന് നേരെ സൈബർ പോരാളികളുടെ ആക്രമണം ഉണ്ടായതും പുതിയ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ
ഇബ്രാഹിംകുഞ്ഞു രക്ഷപ്പെട്ടോ?
പാലാരിവട്ടം കേസിൽ വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ തീരുമാനിച്ചുവെന്ന് രാവിലെ ഞാൻ ഇട്ട പോസ്റ്റിൽ സൈബർ പോരാളികൾ ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുന്നതിനിടെ വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എന്താണ് റിപ്പോർട്ടിൽ? എന്താണ് വിജിലൻസിന്റെ കേസ്?
1.അഡ്വാൻസ് കൊടുക്കരുതെന്ന് കരാർ ഉണ്ടായിരിക്കെ RDS നു അഡ്വാൻസ് കൊടുക്കാൻ RBDC നിർദ്ദേശിച്ചു. സർക്കാർ കൊടുത്തു. നഷ്ടമുണ്ടാക്കി.
2.14% പലിശയ്ക്ക് സർക്കാർ കടമെടുത്ത് നൽകുന്ന പണത്തിനു വെറും 8% ഈടാക്കിയാൽ മതിയെന്ന് തീരുമാനിച്ചു പലിശ നഷ്ടപ്പെടുത്തി.
3.മര്യാദയ്ക്ക് പണിയാതെ പാലം അപകടാവസ്ഥയിൽ ആക്കി. നഷ്ടമുണ്ടാക്കി.
ആരാണ് അഡ്വാൻസ് കൊടുക്കാൻ നിർദ്ദേശിച്ചത്? മുഹമ്മദ് ഹനീഷ്. പ്രതിയാണോ? അല്ല. അറസ്റ്റ് ചെയ്തോ ഇല്ല. ആരാണ് അഡ്വാൻസ് നൽകാനുള്ള ഭരണതീരുമാനം എടുത്തത്? വിജിലൻസ് പറയുന്നു, മന്ത്രി ഇബ്രാഹിം കുഞ്ഞ്. പ്രതിയാണോ? അല്ല. അറസ്റ്റ് ചെയ്തോ? ഇല്ല.
“മന്ത്രി ഉത്തരവിട്ടിട്ടാണ് അഡ്വാൻസ് നൽകാൻ ഉത്തരവിട്ടതെന്ന സൂരജിന്റെ വാദം ശരിയല്ല. മന്ത്രി അഡ്വാൻസ് നൽകാനേ പറഞ്ഞിട്ടുള്ളൂ, പലിശ ഈടാക്കാൻ പറഞ്ഞിട്ടില്ല. പലിശ കുറച്ചു ഉത്തരവിറക്കിയത് സൂരജാണ്. അതുകൊണ്ട് സൂരജ് പ്രതി. മന്ത്രിയുടെ റോൾ അന്വേഷിക്കും” വിജിലൻസ് പറയുന്നു.
പലിശയുടെ കാര്യമേ മിണ്ടാതെ, കരാറിന് വിരുദ്ധമായി അഡ്വാൻസ് നൽകാൻ ഉത്തരവ് നൽകിയ മന്ത്രിയുടെ ഒപ്പ് അടങ്ങിയ ഫയൽ വിജിലൻസ് പരിശോധിച്ചു. അതിൽ 8% പലിശ ഈടാക്കാൻ എഴുതിയ സൂരജ് പ്രതി, കാരണം 14% പലിശ സൂരജ് എഴുതിയില്ല !! മന്ത്രി പ്രതിയല്ല !! മന്ത്രിയുടെ പങ്ക് അന്വേഷിക്കുമത്രെ !!
പാലം അപകടാവസ്ഥയിൽ എന്ന വാദത്തിനെ തോൽപ്പിക്കാൻ ആവണം, പൊളിക്കരുത് എന്ന വാദവുമായി, ഇബ്രാഹിംകുഞ്ഞിന്റെ നോമിനിയായി ഹൈക്കോടതി പ്ലീഡറായ വക്കീൽ മുഖാന്തരം ഒരു കേസ് വന്നു, പാലം പൊളിക്കൽ ഒക്ടോബർ പത്തുവരെ കോടതി തടഞ്ഞിട്ടുണ്ട്. ശ്രീധരന്റെയും IIT യുടെയും റിപ്പോർട്ടുകളിൽ വൈരുധ്യമുണ്ട്. ആ വാദം തൽക്കാലം disputed ആണ്.
മന്ത്രിയറിയതെ, മന്ത്രിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ സർക്കാർ ഉത്തരവിറക്കാൻ സൂരജിന് കഴിയില്ലെന്ന് വിജിലൻസിന് അറിയാം. മന്ത്രിയുടെ സമ്മതം വിജിലൻസ് കണ്ടു. പലിശയയേ ഈടാക്കാൻ മന്ത്രി പറഞ്ഞിട്ടില്ല എന്നു വിജിലൻസ് കണ്ടു. ബോധ്യപ്പെട്ടു. പക്ഷെ ഉത്തരവിറക്കിയ സൂരജ് പ്രതി, മന്ത്രിയുടെ പങ്ക് ബോധ്യപ്പെട്ടിട്ടില്ല. അറസ്റ്റ് ഇല്ല !!
സൂരജിന് ജാമ്യം കൊടുത്താൽ തെളിവ് നശിപ്പിക്കുമത്രെ !! ഇബ്രാഹിംകുഞ്ഞ് പുറത്തു നിൽക്കുന്നു. തെളിവ് നശിപ്പിക്കില്ലത്രേ !!!
വിജിലൻസ് ആരെയാണ് പൊട്ടന്മാരാക്കുന്നത് മുഖ്യമന്ത്രി???
ഇതൊക്കെ പറയാൻ ഏഷ്യാനെറ്റ് ന്യൂസിൽ ഇന്ന് 8 മണിക്ക് കാണും.
Post Your Comments