Latest NewsNewsLife StyleHealth & Fitness

പ്രമേഹമുള്ളവരാണോ ? എങ്കിൽ ഈ മൂന്ന് ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കണം

ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനായി മരുന്നിനോടൊപ്പം തന്നെ ജീവിതശൈലി, ഭക്ഷണം, ഫിറ്റ്നസ് എന്നിവയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ആരോഗ്യകരമെന്നു തോന്നുന്ന പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും, വയറിൽ കൊഴുപ്പ് അധികം അടിഞ്ഞു കൂടാനും ഒപ്പം ശരീരഭാരവും വ്യത്യാസപ്പെടുവാനും കാരണമാകുന്നു. അതിനാൽ പ്രമേഹമുള്ളവർ ഉറപ്പായും ഒഴിവാക്കേണ്ട മൂന്നു ഭക്ഷണങ്ങളെ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു

  • മധുരപാനീയങ്ങൾ ഒഴിവാക്കുക. ഇവയിൽ ഫ്രക്ടോസ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവർ, ഹൃദ്രോഗം എന്നിവയുണ്ടാകാൻ ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകുന്നു.

  • പീനട്ട് ബട്ടർ, ക്രീം, സ്പ്രെഡ് എന്നിവയിൽ അടങ്ങിയിരിക്കുന്ന ട്രാൻസ്ഫാറ്റുകൾ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു. ഇവ ഇൻഫ്ലമേഷൻ കൂട്ടുകയും ഇൻസുലിൻ പ്രതിരോധം, കുടവയർ ഇവയ്ക്കു കാരണമാകുകയും ചെയ്യും.

  • കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് വൈറ്റ് ബ്രെഡ്. എന്നാൽ നാരുകൾ വളരെ കുറവാണ്. അതിനാൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ വൈറ്റ് ബ്രഡും ഇതുപോലെ റിഫൈൻഡ് ധാന്യപ്പൊടികൾ കൊണ്ടുണ്ടാക്കിയ ഭക്ഷണവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുവാൻ കാരണമാകുന്നു. പകരം മുഴു ധാന്യങ്ങൾ (whole grains) കൊണ്ടുള്ള ബ്രഡ് തിരഞ്ഞെടുക്കാവുന്നതാണ്.

Also read : ആപ്പിള്‍ കഴിച്ചാല്‍ രോഗപ്രതിരോധം … അറിയാം ആപ്പിളിന്റെ ഗുണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button