തൃശൂർ: പോലീസ് സ്റ്റേഷനിൽ അഭയം തേടിയ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവാവിന് ക്രൂര മർദ്ദനം. വാഹനാപകടത്തെ തുടർന്നുണ്ടായ അക്രമത്തിൽ നിന്ന് രക്ഷ നേടുന്നതിനാണ് യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്.
ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സിപിഐ ഇന്ന് നടത്താനിരുന്ന ധർണ മാറ്റി
തൃശൂർ ആറ്റൂർ സ്വദേശി ജിജേഷാണ് ക്രൂരമർദ്ദനത്തിനിരയായത്. എറണാകുളം കല്ലൂക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ യുവാവ് പരാതി നൽകി.
ALSO READ: സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും
സ്റ്റേഷന് പുറത്തു നിന്ന് ജിജേഷിനെ ആട്ടിയകറ്റുന്ന ദൃശ്യങ്ങളും പുറത്തു വന്നു. തൊടുപുഴയിൽ വച്ചാണ് ജിജേഷ് സഞ്ചരിച്ച വാഹനം മറ്റൊരു ഒരു കാറിൽ ഇടിച്ച് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് ജിജേഷ് പറയുന്നു. അപകടത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കം അക്രമത്തിലേക്ക് തിരിഞ്ഞു. കാറിലുണ്ടായിരുന്ന നാല് പേർ ജിജേഷിനെ ക്രൂരമായി മർദിച്ചു. അക്രമികൾ മദ്യലഹരിയിലാണെന്ന് ധരിപ്പിച്ചെങ്കിലും അവരെ പിടികൂടാനോ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായില്ല.
Post Your Comments