ഹൂസ്റ്റണ്‍: ‘ഹൗഡി മോഡി’ സംഗമത്തിനു ശേഷം യുഎസ് ഇന്ത്യയെ സ്നേഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഗമത്തില്‍ തനിക്കു ലഭിച്ച ആവേശോജ്ജ്വലമായ സ്വീകരണത്തിനാണ് ട്രംപ് ട്വീറ്റിലൂടെ നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്. ‘യുഎസ്എ ഇന്ത്യയെ സ്നേഹിക്കുന്നു’ എന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 8.03 നാണു പരിപാടികള്‍ തുടങ്ങിയത്. ആദ്യ 90 മിനിറ്റുകള്‍ ഇന്ത്യന്‍ വംജശരുടെ സംഗീത നൃത്ത പരിപാടികള്‍ നടന്നു. 9.26 നു പൊതുസമ്മേളനത്തിനു തുടക്കമായി. ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടേണര്‍ സ്വാഗതപ്രസംഗം നടത്തി. 9.40 നു വേദിയിലെത്തിയ മോദിയെ ആവേശത്തോടെയാണ് ജനക്കൂട്ടം സ്വാഗതം ചെയ്തത്.
അതേസമയം വൈറ്റ് ഹൗസില്‍ തന്നെക്കാള്‍ മികച്ചൊരു സുഹൃത്ത് ഇന്ത്യയ്ക്ക് മുൻപുണ്ടായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മോദിയെന്ന മഹാനായ സുഹൃത്തിനൊപ്പം വേദിപങ്കിടുന്നതില്‍ താനേറെ സന്തോഷവാനാണെന്നും ഇന്ത്യയ്ക്കുവേണ്ടി അസാധാരണമായ ജോലിയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നതെന്നും ട്രംപ് പറയുകയുണ്ടായി.
The USA Loves India! https://t.co/xlfnWafxpg
— Donald J. Trump (@realDonaldTrump) September 22, 2019
Post Your Comments