തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അഴിമതിയുടെ വ്യവസായിയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കിഫ്ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ വിമർശനം. നിലവിലെ അവസ്ഥയില്‍ സംസ്ഥാനം സാമ്പത്തികമായി തകർന്നിരിക്കുകയാണ്. ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ സിഎജി ഓഡിറ്റിംഗ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയപ്പെടുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള കൂടുതല്‍ മറുപടി പിന്നീട് നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments