കോഴിക്കോട്: എലത്തൂരിലെ ഓട്ടോഡ്രൈവര്‍ രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റേണ്ടതില്ലെന്നും രാജേഷ് നല്‍കിയ മരണമൊഴി കണക്കാക്കി പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് തയാറായില്ലെങ്കില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രക്ഷോഭം നടത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വെച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. വായ്‌പ എടുത്ത് വാങ്ങിയ ഓട്ടോയുമായി സ്റ്റാൻഡിൽ എത്തിയ രാജേഷിനെ ഇവർ ഓട്ടം പോകാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും സിപിഎം നേതാക്കൾ രാജേഷിനെ മർദിക്കുകയുമായിരുന്നു. ഇതിൽ മനംനൊന്ത രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
Post Your Comments