Latest NewsKeralaNews

മക്കളുടെ പിടിഎ മീറ്റിങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ പിടിഎ യോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറത്തിറക്കി. ഉദ്യോഗസ്ഥര്‍ക്ക് അവധിയോ അനുവാദമോ നല്‍കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ പൊലീസ് യൂണിറ്റ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.

Read also: ഇന്ത്യൻ സേനയുടെ പോരാട്ടം അനവസരത്തിൽ അവസാനിപ്പിച്ച് അന്നത്തെ പ്രധാനമന്ത്രി വെടിനിർത്തൽ പ്രഖ്യാപിച്ചു, എല്ലാം നെഹ്രുവിന്റെ തെറ്റ്; തുറന്നടിച്ച് അമിത് ഷാ

ജോലിഭാരത്തിന്‍റെ പേരില്‍ പല പൊലീസ് ഉദ്യോഗസ്ഥരും മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ പിടിഎ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് പരാതി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. അതേസമയം ഗൗരവമായ ക്രമസമാധാന പ്രശ്‌നമോ വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനമോ പോലുള്ള സാഹചര്യങ്ങളില്‍ അവധി അപേക്ഷകൾ നിയന്ത്രിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button