ന്യൂഡല്‍ഹി : ഹൈവേ പദ്ധതികള്‍ റദ്ദാക്കാന്‍ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. സംസ്ഥാനങ്ങള്‍ ഭൂമിയേറ്റെടുത്തുനല്കുന്നത് പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ റദ്ദാക്കാനാണ് ദേശീയപാതാ അതോറിറ്റി ആലോചിക്കുന്നത്. പ്രഖ്യാപിച്ചതും എന്നാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ഭൂമിയേറ്റെടുത്തുനല്‍കാത്തതുമായ ദേശീയപാതാ പദ്ധതികളാണ് ഉപേക്ഷിക്കുന്നത്. ഭൂമിയേറ്റടുക്കലിനുള്ള കാലതാമസവുമായി ബന്ധപ്പെട്ട് ഒട്ടേറെ തര്‍ക്കപരിഹാര കേസുകളില്‍ അതോറിറ്റി കുടുങ്ങിയ സാഹചര്യത്തിലാണു തീരുമാനം.
Read Also : മക്കളുടെ പിടിഎ മീറ്റിങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി
എന്‍ജിനിയറിങ്, സംഭരണം, നിര്‍മാണം (ഇ.പി.സി.) എന്നിവ ഉള്‍പ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഈ നയം നടപ്പാക്കാന്‍ ആലോചിക്കുന്നത്. കഴിഞ്ഞ മൂന്നുകൊല്ലത്തിനിടയില്‍ തുടങ്ങിയതും ഭൂമിയേറ്റെടുക്കല്‍ വൈകിയതുകൊണ്ട് പൂര്‍ത്തിയാകാത്തതുമായ പദ്ധതികളെയാണ് പുതിയതീരുമാനം ബാധിക്കുക. എന്നാല്‍ കരാറുകാര്‍ക്ക് അവര്‍ ചെയ്ത ജോലിയുടെ പണം നല്‍കും. പൂര്‍ത്തിയാകാത്തഭാഗം റദ്ദാക്കുകയുംചെയ്യും.
പുതിയ ഇ.പി.സി. പദ്ധതി തുടങ്ങണമെങ്കില്‍ 90 ശതമാനം ഭൂമി ഏറ്റെടുത്തിരിക്കണമെന്നാണു വ്യവസ്ഥ. കരാറുകാരനെ പണി ഏല്പിച്ചുകഴിഞ്ഞാല്‍, ആറു മാസത്തിനുള്ളില്‍ ഭൂമിയേറ്റെടുത്തു നല്‍കണമെന്നും ചട്ടം വരും.
Post Your Comments