വോട്ടിംഗ് പുരോഗതിയും പോളിംഗ് ബൂത്തുകളില്‍നിന്നുള്ള മറ്റു വിവരങ്ങളും പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന്‍റെ(എന്‍.ഐ.സി) ആപ്ലിക്കേഷന്‍ എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വിതരണ കേന്ദ്രത്തില്‍നിന്ന് പോളിംഗിനായി പുറപ്പെടുന്നതു മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിംഗ് സാമഗ്രികളുമായി വിതരണ കേന്ദ്രത്തില്‍ തിരിച്ചെത്തുന്നതുവരെയുള്ള വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ നല്‍കേണ്ടത്.
രാവിലെ വോട്ടിംഗ് ആരംഭിക്കുമ്പോള്‍ മുതല്‍ വോട്ടിംഗ് നില സംബന്ധിച്ച വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യും. ഈ വിവരങ്ങള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്നിവരുടെ കമ്പ്യൂട്ടറുകളില്‍ ലഭിക്കത്തക്കവിധമാണ് ക്രമീകരണം. വോട്ടു ചെയ്ത സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണം വേര്‍തിരിച്ചറിയാനാകും. പോളിംഗ് തടസപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ വിവരം അറിയിക്കുന്നതിനുള്ള എസ്.ഒ.എസ് സംവിധാനവും ആപ്പിലുണ്ട്. ക്രമസമാധാന പ്രശ്നം, വോട്ടിംഗ് യന്ത്രങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍, വൈദ്യുതി തടസ്സം തുടങ്ങിയവയും അറിയിക്കാനാകും.
Post Your Comments