Latest NewsCarsNewsAutomobile

ഈ മോഡൽ വാഹനത്തിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

എക്സ്‍യുവി 500ന്റെ രണ്ടു പതിപ്പുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. പെട്രോള്‍ മോഡലിന്റെയും ഒപ്പം ഡീസല്‍ പതിപ്പിലെ ഉയര്‍ന്ന വകഭേദമായ ഓട്ടോമാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് മോഡലിന്റെയും നിര്‍മ്മാണം കമ്പനി നിര്‍ത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇരുപതിപ്പുകളുടെയും നിർമാണം അവസാനിപ്പിക്കുന്നതിനൊപ്പം നിലവിലെ ഡീസല്‍ മോഡലിന്‍റെ വില വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

XUV 500

വേരിയന്റിന്റെ അടിസ്ഥാനത്തില്‍ 1000 രൂപ മുതല്‍ 8000 രൂപ വരെ എക്‌സ്‌യുവി500-ന്റെ ഡീസല്‍ മോഡലിന് വില കൂടിയേക്കാം. അതേസമയം വാഹനത്തിന്‍റെ പുതിയ പതിപ്പ് അടുത്തവര്‍ഷം നിരത്തിലെത്തിയേക്കും. 180 ബിഎച്ച്പി കരുത്തുല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്‍ഡ് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തെ നിരത്തിൽ കരുത്തനാക്കുക

Also read : ട്രാഫിക് പോലീസ് അമിത പിഴ ഈടാക്കി; ബൈക്ക് യാത്രക്കാരന്റെ പ്രതിഷേധമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button