Latest NewsNewsIndia

രാജ്യത്ത് ഉത്സവ ആഘോഷവേളകള്‍ ലക്ഷ്യമിട്ട് വന്‍ ആള്‍നാശം ഉണ്ടാക്കുന്ന സ്‌ഫോടനം നടത്താന്‍ പാക് ഭീകരര്‍ : ആഘോഷ വേളകളില്‍ ആക്രമണം ഉണ്ടാകും : കനത്ത സുരക്ഷ ഏര്‍പ്പെടുത്തണം : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്ത് ഉത്സവ ആഘോഷവേളകള്‍ ലക്ഷ്യമിട്ട് സ്ഫോടനം നടത്താന്‍ പാക് ഭീകരര്‍, ആഘോഷ വേളകളില്‍ ആക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി 60 ഓളം പാക് ഭീകരര്‍ നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . അതിര്‍ത്തി വഴിയാണ് ഇവര്‍ എത്തിയതെന്നും , ഉത്സവ വേളകളില്‍ ആക്രമണങ്ങള്‍ നടത്തുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

Read Also : ഭൂമിക്കടിയില്‍ കനത്ത ചൂട് : കേരളത്തിലെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്സവ ആഘോഷങ്ങള്‍ക്ക് ഏറെ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താനായി അതിര്‍ത്തിക്കപ്പുറത്ത് നാലോ ,അഞ്ചോ താവളങ്ങളാണ് പാക് സൈന്യം സജ്ജമാക്കിയിരിക്കുന്നതെന്നും സൂചനയുണ്ട് .

Read Also : പിഞ്ചുകുഞ്ഞുങ്ങളെ കുളത്തിലെറിഞ്ഞ് കൊന്നതിന്റെ കാരണം വെളിപ്പെടുത്തി കുട്ടികളുടെ അമ്മ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെ തുടര്‍ന്നാണ് ഇന്ത്യയില്‍ വന്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ക്ക് പാക് സൈന്യം പ്രത്യേക പരിശീലനം നല്‍കുന്നത് .അഞ്ഞൂറോളം ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായി നില്‍ക്കുന്നതായുള്ള കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button