രാവിലെ തയ്യാറാക്കിയ ഇഡ്ഡലി ബാക്കിയായോ? എങ്കില്‍ കളയാന്‍ വരട്ടെ. ബാക്കിയായ ഇഡ്ഡലി കൊണ്ട് ഒരു കിടിലന്‍ റെസിപ്പി തയ്യാറാക്കാം. നാലുമണിക്ക് കഴിക്കാവുന്ന ഒരു കിടിലന്‍ സ്‌നാക്‌സാണിത്.
ആവശ്യമായ ചേരുവകള്‍
ഇഡ്ഡലി – 6 -8 എണ്ണം
സണ്‍ ഫ്‌ലവര്‍ ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് – അര സ്പൂണ്‍
ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു നുള്ള്
പച്ച മുളക് – രണ്ടു മൂന്ന് എണ്ണം ചെറുതായി അരിഞ്ഞത്
സവാള – 2എണ്ണം കൊത്തി അരിഞ്ഞത്
മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍
തേങ്ങ ചിരവിയത് – ഒരു കപ്പ്
മല്ലിയില – ആവശ്യത്തിന്
കറി വേപ്പില – ഒരു തണ്ട്
തയ്യാറാകുന്ന വിധം
ഇഡ്ഡലി ചെറിയ കക്ഷണങ്ങളായി മുറിച്ചെടുക്കുക. അല്‍പ്പം പടിഞ്ഞ രീതിയാണ് നല്ലത്. ഇതിലേക്ക് ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക്, സവാള, കറി വേപ്പില, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു വഴറ്റുക. അടുപ്പില്‍ നിന്നും വാങ്ങിവെച്ച ശേഷം മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.
Post Your Comments